(8) അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്.
الزلزلة Az-Zalzala
(1) ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .
(2) ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,
(3) അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.
(4) അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.
(5) നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
(6) അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
(7) അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
(8) ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.
العاديات Al-Aadiyaat
(1) കിതച്ചു കൊണ്ട് ഓടുന്നവയും,
(2) അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
(3) എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
(4) അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
(5) അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
(6) തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
(7) തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
(8) തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
(9) എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,